(അജിത് കുമാർ. ഡി )
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും 10ലക്ഷത്തിലധികം രൂപയുടെ സ്വർണ്ണം കാണാതായി.ഓഫീസ് മുറിയിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന സ്വർണ്ണം ആണ് കാണാതായിരിക്കുന്നത്. ക്ഷേത്രകവാടം നിർമ്മിക്കുന്നതിനായി സ്വർണ്ണം സംഭാവന ആയി കിട്ടിയിരുന്നു. അതിൽ നിന്നാണ് സ്വർണ്ണം നഷ്ടപെട്ടിരിക്കുന്നത് എന്നാണ് അറിയുന്നത്. ഇത്രയധികം സുരക്ഷ ഉള്ള സ്ഥലത്ത് നിന്നും സ്വർണ്ണം കാണാതായത് ഏവരിലും ആകാംക്ഷ യും, പരിഭ്രാന്തിയും പരത്തിയിട്ടുണ്ട്. സംഭവം ക്ഷേത്ര അധികൃതർ രഹസ്യമായി വക്കുകയും ഫോർട്ട് പോലീസിൽ അറിയിക്കുകയും ആണ് ചെയ്തിരിക്കുന്നത്. സംഭവം ആയി ബന്ധപ്പെട്ടു ഇപ്പോൾ ഡി സി പിഅ ടക്കം ഇപ്പോൾ ഫോർട്ട് പോലീസ് സ്റ്റേഷനിൽ എത്തിയിട്ടുള്ളതായിട്ടാണ് വിവരം. പോലീസ് ഉന്നത തല അന്വേഷണം ഉടൻ ആരംഭിക്കും എന്നാണ് അറിയുന്നത്.