രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങി അമ്പതോളം സിനിമകളില്‍ ബാലതാരമായി അഭിനയിച്ച് പ്രേക്ഷകശ്രദ്ധ നേടിയ ഹരിമുരളി അന്തരിച്ചു.പയ്യന്നൂരിലെ സ്വന്തം വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നിലവില്‍ മൃതദേഹം പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് നടപടികള്‍ക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം സംസ്കാരം സംബന്ധിച്ച തീരുമാനമുണ്ടാകും.
കുട്ടിക്കാലത്ത് അഭിനേതാവായി തിളങ്ങിയെങ്കിലും വളർന്നപ്പോള്‍ സിനിമയുടെ സാങ്കേതികവശങ്ങള്‍ പഠിക്കാനായിരുന്നു ഹരിമുരളി താല്‍പ്പര്യം കാണിച്ചത്. വിഎഫ്‌എക്സില്‍ പ്രാവിണ്യം നേടിയ ഹരിമുരളി ഒരു വിഎഫ്‌എക്സ് ആർട്ടിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു.

