തിരുവനന്തപുരം :- ആശുപത്രികൾ, ഡയ ഗ്നോ സ്റ്റിക്ക് ലാബുകൾ, ക്ലിനിക്കുകൾ, ഹോം കെയർ സേവന ദാതാക്കൾ എന്നിവയുടെ പ്രവർത്തന ങ്ങൾ കാര്യക്ഷമ മാക്കാൻ നൂതന സോഫ്റ്റ് വെയർ കേരളത്തിൽ അവതരിപ്പിക്കുന്നു. 28ന് വൈകുന്നേരം 5മണിക്ക് ഹിൽറ്റൺ ഗാർഡനിൽ പ്രോഡക്റ്റ് ലോൺജിങ് നടക്കും. ധാരണാ പത്രത്തിൽ ഒപ്പ് വയ്ക്കുന്ന ചടങ്ങിൽ മന്ത്രി പി രാജീവ് മുഖ്യ അതിഥി ആയിരിക്കും. ഗോപിനാഥ് മുതുകാട്, ഡോക്ടർ പി റിജു എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. ഗാന്ധി ഭവൻ സെക്രട്ടറി ഡോക്ടർ പുനലൂർ സോമരാ ജനെയും മറ്റു പ്രമുഖരെയും ചടങ്ങിൽ ആദരിക്കും. പത്ര സമ്മേളനത്തിൽ ശിവകുമാർ പി ഹെഡ് ഓഫ് പ്രോഡക്ടസ് ആൻഡ് ഓപ്പറേഷൻസ് ഹെൽത്ത് സയൻസ്, എം ഡി ഷിജു സ്റ്റാൻലി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.