
സംസ്ഥാനത്ത് തുലാവര്‍ഷത്തിന് മുന്നോടിയായി മഴ കനക്കുന്നു. ഇന്നും നാളെയും മധ്യ-തെക്കന്‍ ജില്ലകളില്‍ പരക്കെ മഴ സാധ്യതയുണ്ട്.ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.നാളെ തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആണ്. നാളെ കൊണ്ട് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം വിടവാങ്ങും. തുലാവര്‍ഷത്തിനുള്ള അന്തരീക്ഷഘടകങ്ങള്‍ അനുകൂലമാണ്. ഈ ദിവസങ്ങളില്‍ ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
