പെരുമ്പാവൂരില്‍ 30 ലക്ഷത്തിന്‍റെ ഹെറോയിനും ആലുവയില്‍ 17 കിലോ കഞ്ചാവും പിടികൂടി

ആലുവ: പെരുമ്പാവൂരിലും ആലുവയിലുമായി വൻ മയക്കുമരുന്നുവേട്ട.പെരുന്പാവൂരില്‍ 30 ലക്ഷം വിലമതിക്കുന്ന ഹെറോയിനും ആലുവയില്‍ 17 കിലോഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. രണ്ടിടങ്ങളിലുമായി ആസാം-ബംഗാള്‍ സ്വദേശികളായ ആറുപേരാണ് പിടിയിലായത്.
പെരുമ്പാവൂരില്‍ ഹെറോയിനുമായി മൂന്നുപേരെ അറസ്റ്റ് ചെ‍യ്തു. 30 ലക്ഷത്തോളം വിലമതിക്കുന്ന ഹെറോയിനുമായി പോഞ്ഞാശേരിയില്‍ നിന്നും യുവതി ഉള്‍പ്പെടെ രണ്ട് ആസാം സ്വദേശികളും പെരുമ്പാവൂര്‍ മത്സ്യമാര്‍ക്കറ്റ് ഭാഗത്ത് നടത്തിയ പരിശോധനയില്‍ മൂന്നുഗ്രാം ഹെറോയിനുമായി മറ്റൊരു ആസാം സ്വദേശിയേയുമാണ് പിടികൂടിയത്.
ആസാം നൗഗാവ് സ്വദേശികളായ നൂർ അമീൻ (29), ഹിബ്ജുൻ നഹാർ (25) എന്നിവരാണ് പോഞ്ഞാശേരിയില്‍ കുടുങ്ങിയത്. ആസാമില്‍ നിന്ന് ട്രെയിൻ മാർഗം ആലുവയിലെത്തി ഓട്ടോറിക്ഷയില്‍ വരികയായിരുന്നു. യുവതി ധരിച്ചിരുന്ന വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ. 14സോപ്പുപെട്ടി ബോക്സുകളിലായിരുന്നു കൊണ്ടുവന്നത്.

You May Also Like

About the Author: Jaya Kesari