
തിരുവനന്തപുരം: പ്രമുഖ ഗൃഹോപകരണ ബ്രാൻഡായ ഹയർ അപ്ലയൻസസ്, ലിവർപൂൾ ഫുട്ബോൾ ക്ലബ്ബുമായും പാരീസ് സെന്റ്-ജെർമെയ്നുമായും ആഗോള പങ്കാളിത്തം പ്രഖ്യാപിച്ചു. ഐഎഫ്എ ബെർലിനിൽ നടന്ന ഹയറിന്റെ പുതിയ ബ്രാൻഡ് സ്ട്രാറ്റജി പുറത്തിറക്കുന്ന ചടങ്ങിലാണ് പുതിയ കരാർ ഒപ്പുവച്ചത്. പങ്കാളിത്തത്തിന് കീഴിൽ, സ്റ്റേഡിയം, ഡിജിറ്റൽ, റീട്ടെയിൽ ടച്ച്പോയിന്റുകൾ എന്നിവ മുഴുവൻ ഹയർ ആക്ടിവേറ്റ് ചെയ്യും.
ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെ ആകർഷിക്കുന്ന ഫുട്ബോൾ ലീഗുകളിലൊന്നായ ലാലിഗയുമായും യൂറോപ്പിലെ ഏറ്റവും വേഗത്തിൽ വളരുന്ന ദേശീയ ലീഗുകളിൽ ഒന്നായ ലിഗ പോർച്ചുഗലുമായും റോയൽ മൊറോക്കൻ ഫുട്ബോൾ ഫെഡറേഷനുമായും പങ്കാളിത്തം സ്ഥാപിക്കുമെന്ന് ഹയർ അറിയിച്ചു.
