ആലപ്പുഴ: അരൂരില്‍ വീട്ടമ്മയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചന്തിരൂർ ചിറയില്‍ മാലതി (56)യെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.നവംബർ 12 ന് രാവിലെയാണ് സംഭവം. മാലതി സ്വയം തീ കൊളുത്തി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മാലതിയുടെ മകനായ വിഷ്ണു, ചെല്ലാനം വൈഷ്ണവി ക്ഷേത്രത്തിലെ ശാന്തിക്കാരനാണ്.
ക്ഷേത്രത്തിലെ ആയില്യംപൂജ കഴിഞ്ഞ് ഇദ്ദേഹം വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീട് അകത്തുനിന്ന് അടച്ചിട്ട നിലയിലായിരുന്നു. അകത്തെ കിടപ്പുമുറിയില്‍ നിന്ന് പുക പുറത്തുവരുന്നത് ശ്രദ്ധയില്‍പ്പെട്ട മകൻ വാതില്‍ തള്ളിത്തുറക്കുകയായിരുന്നു ഈ സമയത്താണ് കിടപ്പുമുറിക്കുള്ളില്‍ അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

