മകന്റെ മരണത്തെ തുടർന്ന് ഉണ്ടായ മനോവിഷമത്തില്‍ വീട്ടമ്മ കിണറ്റില്‍ ചാടി മരിച്ചു

തിരുവനന്തപുരം: മകന്റെ മരണത്തെ തുടർന്ന് ഉണ്ടായ മനോവിഷമത്തില്‍ വീട്ടമ്മ കിണറ്റില്‍ ചാടി മരിച്ചു .വിതുര സ്വദേശി ദിവ്യ ആണ് മരണപ്പെട്ടത് .വിതുര ആനപ്പെട്ടി ഹരി വിലാസത്തില്‍ ദിവ്യ (41) യെയാണ് വീടിന് സമീപമുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ പുലര്‍ച്ചെ 2.30 നാണ് സംഭവം. കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഓടിയെത്തി നോക്കിയെങ്കിലും ആരെയും കാണാന്‍ കഴിഞ്ഞില്ല. ഉടന്‍ തന്നെ നാട്ടുകാര്‍ വിവരം ഫയർ ഫോഴ്സില്‍ അറിയിക്കുകയായിരുന്നു.വിതുര നിലയത്തില്‍ നിന്നും ഫയര്‍ ഫോഴ്‌സ് സംഘം എത്തി. സേനാംഗമായ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അനൂപ് കിണറ്റില്‍ ഇറങ്ങി പരിശോധിച്ചപ്പോള്‍ അബോധാവസ്ഥയില്‍ ദിവ്യയെ കണ്ടു. ഉടന്‍ തന്നെ കരയിലെത്തിച്ചു. വിതുര സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ദിവ്യയുടെ ഏക മകന്‍ ഹരിയെ കഴിഞ്ഞ മാസം ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ മനോവിഷമത്തിലായി 1രുന്നു ദിവ്യ. മക്നറെ മരണത്തിനു ശേഷം വീട്ടിനുള്ളില്‍ നിന്നും പുറത്തിറങ്ങാതെയാണ് ഇവര്‍ കഴിഞ്ഞിരുന്നത്.

You May Also Like

About the Author: Jaya Kesari