സംസ്ഥാനത്ത് സ്വർണവിലയില്‍ വൻ കുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വൻ കുതിപ്പ്. പവന് 320 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 65,880 രൂപയാണ് ഇന്നത്തെ വിപണി വില.ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ സ്വർണം വാങ്ങണമെങ്കില്‍ പോലും 71,000 രൂപ കുറഞ്ഞത് നല്‍കേണ്ടിവരും.
ഇന്നലെയും ഇന്നുമായി സ്വർണവില പവന് 400 രൂപയാണ് ഉയർന്നത്. അഞ്ച് ദിവസത്തെ കിതപ്പിന് ശേഷം സ്വർണവില വീണ്ടും ഉയർത്തെഴുന്നേല്‍ക്കുകയായിരുന്നു. ഇന്നലെ പവന് 80 രൂപ കൂടി 65,560 രൂപയായി ഉയർന്നിരുന്നു. അതേസമയം, വെള്ളിവിലയില്‍ ഇന്ന് മാറ്റമുണ്ടായില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.കഴിഞ്ഞ വ്യാഴാഴ്ച പവന് 66,480 രൂപ എന്ന സർവകാല റെക്കാഡിലെത്തിയതിന് ശേഷം തുടർച്ചയായ അഞ്ചുദിവസം സ്വർണത്തിന്റെ വില ഇടിഞ്ഞിരുന്നു. 1000 രൂപയോളമാണ് കുറഞ്ഞത്.

You May Also Like

About the Author: Jaya Kesari