സംസ്ഥാനത്തെ സ്വർണവിലയില്‍ വൻ കുതിപ്പ്

സംസ്ഥാനത്തെ സ്വർണവിലയില്‍ വൻ കുതിപ്പ്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ സ്വർണവിലയില്‍ വൻ കുറവാണ് രേഖപ്പെടുത്തിയിരുന്നത്.ഒരാഴ്ചക്കിടെ 2500 രൂപവരെ സ്വർണവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് 840 രൂപയുടെ വർദ്ധനവ് ഉണ്ടായത്.ഇതോടെ ജൂലൈ മാസത്തില്‍ വൻ വർദ്ധനവോടെയാണ് സ്വർണ വിപണി തുറക്കുന്നത്. 72,160 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഒരു ഗ്രാം സ്വർണത്തിൻ്റെ വില വീണ്ടും 9000 കടന്നു. ഇന്ന് 9020 രൂപയാണ് ഒരു ഗ്രാമിന് നല്‍കേണ്ടത്.

You May Also Like

About the Author: Jaya Kesari