കാണക്കാരിയില്‍ ഭാര്യയെ കഴുത്തുഞ്ഞെരിച്ചു കൊന്നു കൊക്കയില്‍ തള്ളിയ സംഭവം; ഭർത്താവ് പിടിയില്‍

ഏറ്റുമാനൂര്‍: കാണക്കാരിയില്‍ ഭാര്യയെ കഴുത്തുഞ്ഞെരിച്ചു കൊന്നു കൊക്കയില്‍ തള്ളിയ സംഭവത്തില്‍ ഭർത്താവ് പിടിയില്‍.ഭർത്താവ് സാം കെ ജോർജിനെ (59)യാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.ബംഗ്ലൂരില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.കോട്ടയം കാണക്കാരി കപ്പടക്കുന്നേല്‍ ജെസി(50)യെയാണ് ഭർത്താവ് സാം കൊലപ്പെടുത്തിയത്. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.ബെഡ്ഷീറ്റ് കൊണ്ട് കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്.
അടുത്തദിവസം പുലർച്ചെ കാറില്‍ ചെപ്പുകുളം ചക്കുരംമാണ്ട് ഭാഗത്ത് എത്തിക്കുകയും റോഡില്‍നിന്ന് മൃതദേഹം കൊക്കയിലേക്ക് തള്ളിയിടുകയുമായിരുന്നു.ഇരുവരും വര്‍ഷങ്ങളായി പിണങ്ങി കഴിയുകയായിരുന്നു. വീടിന്‍റെ മുകള്‍ നിലയില്‍ സാമും താഴത്തെ നിലയില്‍ ജെസിയുമാണ് താമസിച്ചിരുന്നത്.സഹപാഠിയായ ഇറാൻ സ്വദേശിനിക്കൊപ്പം സാം പലതവണ കാണക്കാരിയിലെ വീട്ടിലെ താഴത്തെ നിലയില്‍ എത്തിയിരുന്നതായും ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് നടന്നിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

You May Also Like

About the Author: Jaya Kesari