തിരുവനന്തപുരം പുഞ്ചക്കരിയില്‍ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യ താമസിച്ചിരുന്ന വീടിനും വാഹനത്തിനും തീയിട്ട് ഭർത്താവ്

തിരുവനന്തപുരം : തിരുവനന്തപുരം പുഞ്ചക്കരിയില്‍ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യ താമസിച്ചിരുന്ന വീടിനും വാഹനത്തിനും തീയിട്ട് ഭർത്താവ്.സംഭവത്തില്‍ തിരുവല്ലം സ്വദേശി ശങ്കർ അറസ്റ്റിലായി.ഇന്നലെ രാത്രി ഭർത്താവ് ശങ്കർ വീടിനും വാഹനങ്ങള്‍ക്കും തീയിടുമെന്ന് ഭീഷണിപ്പെടുത്തുന്നതായി ശരണ്യ തിരുവല്ലം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ പൊലീസ് വീട്ടിലെത്തിയപ്പോഴേക്കും ശങ്കർ രണ്ട് കാറുകള്‍ പൂർണമായി കത്തിച്ചിരുന്നു. സമീപത്തുണ്ടായിരുന്ന സ്കൂട്ടറിലേക്കും വീടിൻറെ ഉള്ളിലേക്കും പടർന്ന തീ പൊലീസും ഫയർഫോഴ്സും ചേർന്നാണ് അണച്ചത്.കുറച്ച്‌ നാളുകളായി ഭർത്താവില്‍ നിന്ന് അകന്ന് കഴിയുന്ന ശരണ്യ പുഞ്ചക്കരി പേരകത്ത് വാടകയ്ക്കാണ് താമസം. ഏകദേശം പത്ത് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സംഭവസ്ഥലത്ത് നിന്നും കസ്റ്റഡിയിലെടുത്ത ശങ്കറിനെ കോടതിയില്‍ ഹാജരാക്കും.

You May Also Like

About the Author: Jaya Kesari