ആറരക്കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കൊച്ചി :നെടുമ്പാശ്ശേരിയില്‍ നടന്ന വൻ ലഹരിവേട്ടയില്‍ ആറരകോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശി അബ്ദുല്‍ സമദ് പിടിയിലായി .ബാങ്കോക്കില്‍ നിന്ന് എത്തിച്ച കഞ്ചാവ് ഭക്ഷ്യ പായ്ക്കറ്റുകളില്‍ ഒളിപ്പിച്ചു കടത്താൻ ശ്രെമിച്ചപ്പോഴാണ് കസ്റ്റംസ് ഇയാളെ അറസ്റ്റ് ചെയ്തത് .കഞ്ചാവ് കടത്തുന്നതിന് പ്രതിഫലമായി 50 ,000 രൂപയും യാത്ര ടിക്കറ്റും താമസവും സൗജന്യമാണെന്നും ഇയാള്‍ കസ്റ്റംസിന് മൊഴി നല്‍കി .കേരളത്തില്‍ അടുത്തകാലത്തായി വലിയ തോതിലുള്ള ലഹരിവേട്ട നടന്നു വരുന്നുണ്ട് .വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ വലിയ രീതിയില്‍ ലഹരി വസ്തുക്കള്‍ കടത്തപ്പെടുന്നുണ്ട് .

You May Also Like

About the Author: Jaya Kesari