പാലരുവി വിനോദസഞ്ചാര കേന്ദ്രത്തില്‍ തേനീച്ചയുടെ ആക്രമണം25 പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു;25 പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു

കൊല്ലം : പാലരുവി വിനോദസഞ്ചാര കേന്ദ്രത്തില്‍ തേനീച്ചയുടെ ആക്രമണം ഉണ്ടായി. വനം വകുപ്പ് ജീവനക്കാരും സഞ്ചാരികളും അടക്കം 25 പേർക്കാണ് തേനീച്ചയുടെ കുത്തേറ്റത്.പരിക്കേറ്റവർ ആര്യങ്കാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.ആരുടെയും പരിക്ക് ഗുരുതരമല്ല. തുടർന്ന് തെന്മല ആർആർടി സംഘത്തിന്റെ നേതൃത്വത്തില്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. കുരങ്ങോ പക്ഷികളോ തേനീച്ചക്കൂട് ഇളക്കിയതാകാം എന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.

You May Also Like

About the Author: Jaya Kesari