ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തും പറപ്പൂക്കര ഗ്രാമപഞ്ചായത്തും തൊഴിലുറപ്പ് പദ്ധതി മുഖേന നന്തിക്കര സർക്കാർ വിദ്യാലയത്തിൽ ഒരുക്കുന്ന പച്ചതുരുത്തിന്റെ ഉദ്ഘാടനം ബഹു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. അനൂപ് അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ടീച്ചർ, കാർത്തിക ജയൻ, അമിത മനോജ്, കെ. സി. രമേഷ്, നന്ദിനി സതീശൻ, രാധ വിശ്വഭരൻ, ജി.സബിത, എം. കെ. അശോകൻ എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക സി.എം. ഷാലി സ്വാഗതവും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി. കെ. സുരേഷ് കുമാർ നന്ദിയും പറഞ്ഞു.