കോമ്പിനേഷൻ ഡിവൈസസ് ബ്ലോക്കിന്റെ ഉദ്ഘാടനം 15ന്

തിരുവനന്തപുരം – ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ പുതുതായി ആരംഭിക്കുന്ന കോമ്പിനേഷൻ ഡിവൈസസ് ബ്ലോക്കിന്റെ ഉദ്ഘാടനം 15ന് രാവിലെ 12.30ന് നടക്കും. കേന്ദ്ര സഹ മന്ത്രി വി മുരളീധരന്റെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി ഡോക്ടർ ജിതേന്ദ്ര സിംഗ് ഉദ്ഘാടനം നിർവഹിക്കും. പൂജപ്പുര ബയോമെഡിക്കൽ ടെക്നോളജി വിങ്ങിന്റെ ക്യാമ്പസ്സിൽ ആണ് പരിപാടി. സെന്റർ ഡയറക്ടർ പ്രൊഫ:സഞ്ജയ് ബിഹാരി സ്വാഗതം ആശംസിക്കും. മന്ത്രി മാരായ വി. ശിവൻകുട്ടി, വീണ ജോർജ്, പൂജപ്പുര കൗൺസിലർ വി വി രാജേഷ് തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. ഡോക്ടർ ഹരി കൃഷ്ണ വർമ്മ കൃതജ്ഞത അർപ്പിക്കും. പ്രസ്സ് ക്ലബ്ബിൽ ഡോക്ടർ പി ആർ ഹരികൃഷ്ണവർമ്മ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചതാണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

nineteen + thirteen =