തിരുവനന്തപുരം: ഇന്ത്യയിലെ മുൻനിര ഫാസ്റ്റ് ഫാഷൻ ഡി 2 സി ബ്രാൻഡുകളിലൊന്നായ ഇന്ത്യൻ ഗാരേജ് കമ്പനി തിരുവനന്തപുരം ലുലു മാളിൽ പുതിയ സ്റ്റോർ തുറന്നു. കൊച്ചി ലുലു മാൾ, പൂനെ അമനോര മാൾ എന്നിവിടങ്ങളിൽ സ്റ്റോറുകൾ ആരംഭിച്ച ശേഷമാണ് ഇന്ത്യൻ ഗാരേജ് തിരുവനന്തപുരത്തെത്തുന്നത്. ഇന്ത്യൻ ഗാരേജ് കമ്പനി സ്റ്റോറിന്റെ ഉദ്ഘാടനം ലുലു മാൾ ജനറൽ മാനേജർ ശ്രീലേഷ്‍ ശശിധരൻ നിർവഹിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ത്യൻ ഗാരേജ് കമ്പനി തിരുവനന്തപുരം ലുലു മാളിൽ ഫാഷൻ ഫെൻസി സെയിലും സംഘടിപ്പിക്കുന്നുണ്ട്.
ആധുനിക വീക്ഷണവും യുവത്വവും ഒരുമിക്കുന്ന നഗരമാണ് തിരുവനന്തപുരമെന്ന് ദി ഇന്ത്യൻ ഗാരേജ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ അനന്ത് ടാൻടെഡ് പറഞ്ഞു.