

തിരുവനന്തപുരം :- ചരിത്ര പ്രസിദ്ധവും പുണ്യ പുരാതന ശിവ ക്ഷേത്രങ്ങളിൽ ഒന്നായ പൂജപ്പുര ചെങ്കള്ളൂർ ശ്രീ മഹാ ദേവ ക്ഷേത്രത്തിൽ സ്വർണ്ണതാഴികക്കുടം സ്ഥാപനവും, കുംഭാ ഭിഷേകവും സെപ്റ്റംബർ 3ന് ബുധനാഴ്ച രാവിലെ 10മണിക്ക് നടക്കും. കലശഅലങ്കാര പ്രദക്ഷിണവും, തുടർന്നു ബ്രഹ്മ കലശവും, കുംഭഅഭിഷേകവും നടക്കും. ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസു ദേവൻ ഭട്ടതിരി പ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ആണ് പൂജാദി കർമ്മങ്ങൾ നടത്തുന്നത്. തുടർന്നു അന്നദാനവും ഉണ്ടായിരിക്കും എന്ന് ക്ഷേത്രഉപദേശക സമിതി സെക്രട്ടറി ശ്യാം കുമാർ എസ് എം അറിയിച്ചു. ഈ ക്ഷേത്രത്തിൽ ക്ഷേത്രഉപദേശകസമിതിയുടെ പ്രവർത്തനങ്ങൾ വളരെ മികച്ചതും, ഭക്തർക്ക് ഏറെ അഭിമാനിക്കാമെന്നുള്ളതാണ്. ക്ഷേത്രം ചുറ്റു നടപ്പന്തൽ നിർമാണം ഉൾപ്പെടെ വലിയ വികസനപ്രവർത്തന ങ്ങൾ ആണ് ഇടക്കാലത്തു നടത്തിയിട്ടുള്ളത്എന്നാണ് ഭക്തരുടെ അഭിപ്രായം.
