നീലേശ്വരത്ത് കവർച്ചാ ശ്രമം നടത്തിയ അന്തർസംസ്ഥാന മോഷ്ടാവ് പിടിയില്‍

നീലേശ്വരം :നീലേശ്വരത്ത് കവർച്ചാ ശ്രമം നടത്തിയ അന്തർസംസ്ഥാന മോഷ്ടാവ് പിടിയില്‍. പശ്ചിമബംഗാളില്‍ താമസിക്കുന്ന മൂവാറ്റുപുഴ സ്വദേശി നൗഫലിനെയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.ചായ്യോം നരിമാളത്തെ കരാറുകാരനായ സുരേഷ് പെരിങ്കുളത്തിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം പുലർച്ചെ കവർച്ചാശ്രമം നടത്തി രക്ഷപ്പെട്ട നൗഫലിനെ അതിസാഹസികമായാണ് പൊലീസ് പിടികൂടിയത്.സുരേഷിന്റെ വീടിന്റെ പിൻവാതിൻ്റെ ബോള്‍ട്ടുകള്‍ തകർത്ത് അകത്തുകയറി മോഷണം നടത്താനായിരുന്നു നൗഫലിന്റെ ശ്രമം.പുലർച്ചെ മൂന്ന് മണിയോടെ വീടിന്റെ പിന്നില്‍ നിന്ന് ശബ്ദം കേട്ട് സുരേഷ് ഉണർന്ന് ലൈറ്റിട്ടതോടെ രക്ഷപ്പെടുകയായിരുന്നു. വീട്ടിലെ സി സി ടി വി പരിശോധനയില്‍ മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചതോടെ നീലേശ്വരം പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് രാത്രിയില്‍ ശക്തമായ മഴയിലും തെരച്ചില്‍ ഊർജിതമാക്കി. വാഹന പരിശോധനക്കിടെ ഓട്ടോറിക്ഷ നിർത്തി പരിശോധിച്ചപ്പോള്‍ അതിലുണ്ടായിരുന്ന നൗഫല്‍ ഇറങ്ങി ഓടി.പിന്തുടർന്ന പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് പശ്ചിമ ബംഗാളില്‍ സ്ഥിരതാമസമാക്കി ആഡംബര വീടുകള്‍ കേന്ദ്രീകരിച്ച്‌ കവർച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവായ നൗഫലാണെന്ന് തിരിച്ചറിഞ്ഞത്.

You May Also Like

About the Author: Jaya Kesari