കാലടി: ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. അസാം നൗഗോണ്‍ സ്വദേശികളായ ഷറിഫുള്‍ ഇസ്ലാം (27), ഷെയ്ക്ക് ഫരീദ് (23) എന്നിവരെ 21 ഗ്രാം ഹെറോയിനുമായി പൊലീസ് പിടികൂടിയത്.28 ന് രാത്രി ഇരുചക്രവാഹനത്തില്‍ വില്പനക്കെത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച രണ്ടംഗ സംഘത്തെ പിന്തുടർന്നാണ് പിടികൂടിയത്. ബാഗില്‍ രണ്ട് സോപ്പ് പെട്ടികള്‍ക്കുള്ളിലായിരുന്നു ഹെറോയിൻ ഒളിപ്പിച്ചിരുന്നത്. അസാമില്‍ നിന്നാണ് ഇത് കൊണ്ടുവന്നത്.