അഞ്ചാം ക്ലാസ്സുകാരിയെ പരസ്യമായി അപമാനിച്ചയാളെ പിടികൂടി നടപടി എടുക്കാൻ പൂന്തുറ പോലീസിന് “ധൈര്യ ക്കേട് “

തിരുവനന്തപുരം :- മത്സ്യ തൊഴിലാളിയുടെ മകളായ അഞ്ചാം ക്ലാസുകാരിപെൺകുട്ടിയെ റോഡിൽ വച്ച് പരസ്യമായി അപമാനിച്ചയാൾക്കെതിരെ പരാതി നൽകിയിട്ടും അയാളെ പിടികൂടി നടപടി എടുക്കുന്നതിനു പൂന്തുറ പോലീസ് അമാന്തം കാണിക്കുന്നതായി ആക്ഷേപം. പോലീസിന്റെ ഈ നടപടിക്കെതിരെ പെൺകുട്ടിയുടെ മാതാവ് മുഖ്യ മന്ത്രി, ഡി ജി പി, സിറ്റി പോലീസ് കമ്മിഷണർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ, എന്നിവർക്ക് പരാതി നൽകി. ഏപ്രിൽ 20ന് ആണ് പരാതിക്ക് ഇടയാക്കിയ സംഭവം നടന്നത്. പൂന്തുറ സ്വദേശി ആയ സെൽവരാജൻ രാത്രി 11മണിക്ക് പൂന്തുറ സെന്റ് തോമസ് പള്ളിയിലെ കൊടിയേറ്റ് ഉത്സവം കഴിഞ്ഞുള്ള പ്രോഗ്രാമുകൾ താമസിച്ചതിനാൽ ഇളയമകളും ഒത്ത് പൂന്തുറ ഓട്ടോ സ്റ്റാൻഡിനു സമീപത്തു നിൽക്കവേ പരാതിയിൽ സൂചിപ്പിക്കുന്ന എതിർകക്ഷി പൂന്തുറ സ്വദേശിയും പരാതിക്കാരിയുടെ വീട്ടിൽ നിന്നും വെറും 400മീറ്റർ അകലെ താമസിക്കുന്ന ജോൺസൺ എന്നയാൾ പരാതി ക്കാരന്റെ സമീപത്തു വന്നു ഉച്ചത്തിൽ അസഭ്യം വിളിക്കുകയും മകളുടെ മുന്നിൽ ഉടുതുണി പൊക്കി കാണിച്ചു അപമാനിക്കുകയും ചെയ്തതായിട്ടാണ് പോലീസിന് നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നത്. ഇതിനെ തുടർന്നു 22,23തീയതികളിൽ പൂന്തുറ പോലീസ് സ്റ്റേഷനിൽ കുട്ടിയുടെ മാതാവായ ശ്രീജയും, ഭർത്താവ് സെൽവരാജനും, മൈനർ ആയ മകളും എത്തി പരാതി നൽകിയെങ്കിലും പോലീസ് പരാതി കൈപറ്റാൻ പോലും കൂട്ടാക്കി ഇല്ലെന്നാണ് ഇവരുടെ ആക്ഷേപം. തുടർന്നു 24ന് വീണ്ടും ഇവർ പൂന്തുറ എസ് എഛ് ഒ ക്ക് മുൻപാകെ പരാതി നൽകുകയും, പരാതി രസീത് കിട്ടാതെ പോലീസ് സ്റ്റേഷനിൽ നിന്നും മടങ്ങില്ലെന്നു സെൽവരാജൻ അറിയിച്ചതിനെ തുടർന്നു പോലീസ് റെസിപ്റ്റ് നൽകുകയുണ്ടായി. എന്നാൽ പരാതിയിൽ പറയുന്ന എതിർകക്ഷിക്കെതിരെ പോലീസ് ഒരു നടപടിയും സ്വീകരിക്കാത്തതിൽ മനം നൊന്തു 25ന് സിറ്റി പോലീസ് മേധാവിക്കു ഇവർ ഇക്കാര്യങ്ങൾ ചൂണ്ടി ക്കാട്ടി പരാതി നൽകി. ഇതിനിടയിൽ എതിർ കക്ഷി ജോൺസൻ സെൽവരാജിനെയും, മറ്റൊരാളെയും പ്രതിയാക്കി 24ന് കൊടുത്ത പരാതിയിൽ ക്രൈം നമ്പർ 528/25പ്രകാരം കേസ് എടുത്തു എന്നതാണ് വിചിത്രമായ മറ്റൊരു കാര്യം ആയി ഇവർ പരാതിയിൽ ചൂണ്ടി കാണിക്കുന്നത്. ആദ്യം പരാതി നൽകിയവരെ ഒഴിവാക്കി എതിർ കക്ഷി ക്കാരന്റെ പരാതിയിൽ മേൽ പോലീസ് കേസ് എടുത്തത് അയാളുടെ പോലീസിലെ സ്വാധീനം കൊണ്ട് മാത്രമാണെന്നാണ് പരാതിക്കാർ ഉന്നതർക്ക് നൽകിയ പരാതിയിൽ പറഞ്ഞിട്ടുള്ളത്. പരാതിയിലെ എതിർ കക്ഷി ജോൺസൺ എതിരെ സ്ത്രീ ത്വത്തെ അപമാനിച്ചതിനു ഇതിനു മുൻപും കേസുകൾ ഉണ്ടെങ്കിലും ഇയാളുടെ പോലീസിലെ ഉന്നതസ്വാധീനം മൂലം അതിനൊന്നും തന്നെ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപം ആയി പരാതിയിൽ സൂചപ്പിച്ചിട്ടുണ്ട്. സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ കമ്മിഷണർ പൂന്തുറ പോലീസിന് കേസ് എടുക്കാൻ നിർദേശം നൽകിയെങ്കിലും പോലീസ് അത് പാലിച്ചിട്ടില്ല എന്നും ഇവർ ഉന്നതങ്ങളിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളതായി അറിയുന്നു. പോലീസിന്റെ ഇത്തരം നടപടിക്കെതിരെ കോടതിയിൽ ഉടൻ തന്നെ ഇത് സംബന്ധിച്ച പരാതി നൽകാൻ സാധ്യത ഉണ്ടെന്നാണ് അറിയുന്നത്.

You May Also Like

About the Author: Jaya Kesari