തിരുവനന്തപുരം: പാങ്ങോട് മിലിട്ടറി ക്യാമ്പില് നിന്ന് രണ്ടുകോടിയുടെ ആനക്കൊമ്പ് മോഷണംപോയ പോയി.പൂജപ്പുര പൊലീസ് അന്വേഷണം ആരംഭിച്ചു.1929 ല് സര്ക്കാര് സൈന്യത്തിന് കൈമാറിയ ആനകൊമ്പാണ് കാണാതായത്. കഴിഞ്ഞ ബുധനാഴ്ചയാണ് ആനക്കൊമ്പുകള് കാണാതായത്. കഴിഞ്ഞ ദിവസം ക്യാമ്പില് ഡിജെ പാര്ട്ടി നടന്നിരുന്നു.അന്ന് പുറത്ത് നിന്നുള്ള 18പേര് ഇവിടെ എത്തിയിരുന്നു. പാര്ട്ടിക്ക് വേണ്ടി എത്തിയ ജോലിക്കാരില് ആരെങ്കിലുമാകാം മോഷണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവരെ ചോദ്യം ചെയ്ത് വിവരങ്ങള് തേടാനാണ് പൊലീസ് ശ്രമം.

