തിരുവനന്തപുരം:- 2025 ജൂൺ 7ന് ജയകേസരി ഓൺലൈനിൽ കൂടി പുറത്തുവിട്ട വാർത്തയിൽ മേൽ കോടതി നടപടി ഇന്ന് ഉണ്ടായിരിക്കുന്നു. ജയകേസരി ഓൺലൈനിൽ കൂടി പുറത്തുവിടുന്ന വാർത്തകൾ സത്യത്തിൽ ഉറച്ചു നിൽക്കുന്നതും, വളരെ മുൻകൂട്ടി കാര്യങ്ങൾ വിശകലനം ചെയ്യുന്നു എന്നുള്ളതിന്റെ ഉത്തമ ഉദാഹരണം കൂടി ആണിത്. 2025 മെയ് 7നും, 10നും ഇടയിൽ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ശ്രീ കോവിൽ സ്വർണ്ണം പൂശുന്നതിനു വേണ്ടി സ്ട്രോങ്ങ് റൂമിൽ നിന്നെടുത്ത സ്വർണ്ണത്തിന്റെ ഒരു ഭാഗത്തിൽ കുറവ് വന്നിരുന്നു. അത് പിന്നീട് നടന്ന അന്വേഷണത്തിൽ ക്ഷേത്രത്തിനകത്തുള്ള മണ്ണിൽ നിന്ന് കണ്ടെത്തിയിരുന്നു. 6ജീവനക്കാർ ക്ക് ഈ സംഭവവും ആയി പങ്കുണ്ടെന്നു ചൂണ്ടി കാട്ടി ഫോർട്ട് പോലീസ് കേസ് എടുത്തിരുന്നു. ജൂൺ 7ന് ജയകേസരി ഓൺലൈൻ പുറത്തു വിട്ട വാർത്തയിൽ നുണ പരിശോധന നടത്താൻ നീക്കം എന്ന് കൊടുത്തിരുന്നു. അത് ഇന്നിപ്പോൾ യാഥാർഥ്യം ആയിരിക്കുന്നു തിരുവനന്തപുരം ജൂഡിഷ്യൽ കോടതി ആണ് ഇന്ന് 6ജീവനക്കാരെ നുണ പരിശോധന നടത്താൻ അനുവാദം നൽകിയിരിക്കുന്നത്.

