തിരുവനന്തപുരം :- അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിന്റെ മൂന്നാം ദിവസമായ 25ന് മഹിളാ സമ്മേളനം നടന്നു. ഡോ. ജയശ്രീ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന മഹിളാസമ്മേളനത്തിന്റെ ഉദ്ഘാടനം ശ്രീശാന്താനന്ദ മഠതിപാദി സ്വാമിനി ദേവി ജ്ഞാനാഭനിഷ്ടാനന്ദഗിരി നിർവഹിച്ചു. ഹിന്ദു ധർമ്മ പരിഷത്ത് അധ്യക്ഷൻ എം. ഗോപാൽ മോഡറേറ്റർ ആയിരുന്നു. ചടങ്ങിന് ആശംസകൾ അർപ്പിച്ച് ഭാരതീയ വിചാരകേന്ദ്രം സെക്രട്ടറി അഡ്വ. അഞ്ജന ദേവി, കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ അഡ്വ. മഞ്ഞു തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന് കൃതജ്ഞത അർപ്പിച്ച് ഹിന്ദ ധർമ്മ പരിഷത്ത് ജോയിന്റ് കോൺവിൻ സരളദേവി സംസാരിച്ചു. തുടർന്ന് അൻപത്തിലധികം പേർ പങ്കെടുത്ത തിരുവാതിര കളി അരങ്ങേറി.