ജോയിന്റ് വെൽഫെയർ അസോസിയേഷൻ ഓഫ് ലാബ് അസിസ്റ്റൻസ് സംസ്ഥാന സമ്മേളനം 29ന് എറണാകുളം അശീർ ഭവൻ ആ ഡിറ്റോറിയത്തിൽ വച്ച് നടക്കും. സമ്മേളനത്തിൽ ലാബ് അസിസ്റ്റന്റ് വിഭാഗം നേരിടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ചു വിശദമായുള്ള ചർച്ചകൾ നടക്കും.
29ന് രാവിലെ 10മണിക്ക് നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം ഡയറക്ടർ ജനറൽ എഡ്യൂക്കേഷൻ എൻ എസ് കെ ഉമേഷ് ഐ എ എസ് നിർവഹിക്കും. ചടങ്ങിൽ അഡിഷണൽ സെക്രട്ടറി സന്തോഷ് കുമാർ മുഖ്യ അഥിതിയും മുഖ്യ പ്രഭാഷണവും നടത്തും. സെർവീസിൽ നിന്ന് പിരിഞ്ഞവർക്ക് ചടങ്ങിൽ വച്ച് ആദരവ് നൽകും. സംഘടനയുടെ 2026 വർഷത്തെ കലണ്ടർ പ്രകാശനം വിനോദ് വി ടി നിർവഹിക്കും. അബ്ദുൽ അസീസ് റിപ്പോർട്ട് അവതരിപ്പിക്കും. ആശംസകൾ അർപ്പിച്ചു നിരവധി പ്രമുഖർ സംസാരിക്കുമെന്ന് സംഘടന പ്രസിഡന്റ് ചന്ദ്രബാബു കെ ജി, ജനറൽ സെക്രട്ടറി അബ്ദുൾ അസീസ്, ദീപ തുടങ്ങിയവർ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു

