കേരള ബാങ്കിന്റെ വായ്പാ വിതരണത്തിൽ വൻ കുതിച്ചുചാട്ടം വായ്പ 50000 കോടി രൂപ പിന്നിട്ടു : സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. വി.എൻ. വാസവൻ

തിരുവനന്തപുരം :- 2019 നവംബർ 29 ന് നിലവിൽ വന്ന കേരള ബാങ്കിൻ്റെ വായ്പാ ബാക്കി നിൽപ്പ് ബാങ്കിന്റെ ചരിത്രത്തിലാദ്യമായി 50000 കോടി രൂപ പിന്നിട്ടിരിക്കുന്നു എന്ന സന്തോഷം അറിയിക്കുന്നു. കേരള ബാങ്ക് രൂപീകരണ സമയത്ത് മൊത്തം വായ്പ 37766 കോടി രൂപയായിരുന്നു. വ്യക്തികളും പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും ഉൾപ്പെട്ട ഉപഭോക്താക്കൾക്കാണ് 50000 കോടി രൂപയുടെ വായ്പ വിതരണം ചെയ്തിരിക്കുന്നത് എന്ന് മന്ത്രി വി. എൻ വാസവൻ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു
മറ്റ് ബാങ്കുകളിൽ നിന്നും വ്യത്യസ്തമായി കേരളത്തിൽ നിന്നും സ്വരൂപിക്കുന്ന നിക്ഷേപം കേരളത്തിൽ തന്നെ വായ്പയായി വിതരണം ചെയ്ത് സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതൽ കരുത്തേകുന്നു എന്നതാണ് ഈ വായ്പയുടെ പ്രത്യേകത. നിലവിൽ കേരള ബാങ്കിന്റെ വായ്പാ-നിക്ഷേപ അനുപാതം 75% ആണ്. ഇത് സംസ്ഥാനത്തെ മറ്റു ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന വായ്പാ-നിക്ഷേപ അനുപാതമാണ്.)
മൊത്തം വായ്പയിൽ 25% കാർഷിക മേഖലയിലും 25% പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്കുമാണ് വിതരണം ചെയ്തിട്ടുള്ളത്. കേരളത്തിന്റെ ഗ്രാമീണ സാമ്പത്തിക മേഖലയുടെയും, കാർഷിക, ചെറുകിട സംരംഭക മേഖലയുടെയും വളർച്ചയ്ക്കും പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കേരള ബാങ്ക് വായ്പകളിലൂടെ കഴിഞ്ഞിട്ടുണ്ട്. ചെറുകിട സംരംഭക മേഖലയ്ക്ക് മാത്രം മൊത്തം വായ്പയുടെ 12.30% വായ്പ നൽകിയിട്ടുണ്ട്. 31-12- 2024 പ്രകാരം 145099 വായ്പകളിലായി 6203 കോടി രൂപയാണ് ചെറുകിട സംരംഭക മേഖലയ്ക്ക് നൽകിയിട്ടുള്ളത്.
കേരളത്തിൽ പ്രവർത്തിക്കുന്ന 45 ബാങ്കുകളിൽ വായ്പാ ബാക്കിനിൽപ്പ് 50000 കോടിയ്ക്ക് മുകളിൽ എത്തിയ 5 ബാങ്കുകളിൽ ഒന്നായി കേരള ബാങ്ക് മാറിയിരിക്കുന്നു.
കേരളം ആസ്ഥാനമായു
ള്ള ബാങ്കുകളിൽ വായ്പാ ബാക്കി നിൽപ്പിൽ 2-ാം സ്ഥാനം കേരള ബാങ്കിനാണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *