തിരുവനന്തപുരം: കേരള പ്ലാൻ്റ് കമ്മിഷൻ ഏജന്റ് സ് യൂണിയന്റെ സംസ്ഥാന പ്രവർത്തക കൺവെൻഷൻ ജനുവരി 23 വ്യാഴാഴ്ച പാഞ്ചജന്യം നാളിൽ നടക്കും. രാവിലെ 9 ന് കെ. എൽ. സി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് സി. എം.ജാഫർഖാൻ പതാക ഉയർത്തും. സംഘടന സംസ്ഥാന പ്രസിഡൻ്റ് എൻ.കെ. ജ്യോതിഷ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സംസ്ഥാന പ്രവർത്തക കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. ഉമ്മർ സ്വാഗതം ആശംസിക്കും. ഉദ്ഘാടനം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവ്വഹിക്കും. ചടങ്ങിൽ മുഖ്യപ്രഭാഷണം ശശി തരൂർ എം.പി. നടത്തും. തുടർന്ന് തൊഴി ലവകാശ പ്രഖ്യാപനം സംഘടന സംസ്ഥാന പ്രസിഡൻ്റ് എൻ.കെ. ജ്യോതിഷ്കുമാർ നടത്തും. ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംഘടന സംസ്ഥാന ട്രഷറർ കെ.എം. ബീരാൻ, സെക്രട്ടറി എൻ. അനിൽകുമാർ, സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ സി.എം. ജാഫർഖാൻ, ഇ.എം.വിൻസെൻ്റ്, സംസ്ഥാന സെക്രട്ടറി ഷാഫി അബ്ദുള്ള നിർവാഹക സമിത അംഗങ്ങളായ എം.വി. കുട്ടൻ, സുരേഷ്ബാബു, ആശാലത എം. തുടങ്ങിയവർ സംസാരിക്കും. ജില്ലാ സെക്രട്ടറി സി.മോഹനകുമാരൻ നായർ കൃത ജ്ഞത ആശംസിക്കും. വസ്‌തു വിൽപന രംഗത്ത് ഇടനിലക്കാരായി ജോലിയെടു ത്തുവരുന്ന തൊഴിലാളികളുടെ അംഗീകൃത ഏക സ്വതന്ത്ര സംഘടനയാണ് കേരള ലാന്റ്റ് കമ്മീഷൻ ഏജൻ്റ്സ് യൂണിയൻ, സർക്കാരുമായി തൊഴിലാളി പ്രശ്നങ്ങൾ നിരവധി തവണ ചർച്ചകൾ നടത്തിയെങ്കിലും യാതൊരുവിധ പരിഹാരങ്ങളും നാളി തുവരെ ലഭിക്കാത്തതിനാൽ യൂണിയൻ 2025 ജനുവരി 23 വ്യാഴാഴ്ച മുതൽ തൊഴി ലവകാശ സമര പ്രക്ഷോഭ പ്രഖ്യാപനത്തിന് തുടക്കംകുറിക്കും എന്ന് കേരള ലാന്റ് കമ്മീഷൻ ഏജന്റ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ജ്യോതിഷ് കുമാർ, സെക്രട്ടറി അനിൽകുമാർ. വി, ട്രെഷറർ കെ. എം ബീരാൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു