കാലാവസ്ഥാ പോരാട്ടത്തിൽ കേരള മോഡൽ – renewable startups ആഗോള ശ്രദ്ധ പിടിച്ചുപറ്റുന്നു

കേരളം എന്നും പ്രകൃതിസൗന്ദര്യത്തിന്റെയും സമൃദ്ധമായ ജലസ്രോതസ്സുകളുടെയും നാടാണ്. പക്ഷേ കഴിഞ്ഞ കുറച്ചു നാളുകളിൽ ആയി, പരിസ്ഥിതി പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും കേരളത്തിന്റെ വികസന ചിന്തകളെ മാറ്റിമറിച്ചു. “വളർച്ച വേണം, പക്ഷേ പ്രകൃതിയെ നഷ്ടപ്പെടുത്തരുത് ” എന്ന ധാരണയിലാണ് ഇന്നത്തെ പുതിയ തലമുറ മുന്നോട്ടുപോകുന്നത്. അതിന്റെ ഏറ്റവും വലിയ തെളിവാണ് നവീകരണ ഊർജ മേഖലയിലെ സ്റ്റാർട്ടപ്പുകളുടെ വളർച്ച. ഇന്ന് കേരളത്തിലെ ചില ഹരിത സ്റ്റാർട്ടപ്പുകൾ ലോകവ്യാപകമായി ശ്രദ്ധ നേടുകയാണ്.

പുതിയ തലമുറ സംരംഭകർ “renewable energy” യെ ഒരു ബിസിനസ് സാധ്യതയായി മാത്രമല്ല, ഒരു സാമൂഹിക ഉത്തരവാദിത്തമായി കാണുന്നു. സൂര്യൻ, കാറ്റ്, ജലം, ബയോ-വേസ്റ്റ് എന്നിവയെ ആശ്രയിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതും, വീടുകളിലും സ്ഥാപനങ്ങളിലും energy efficiency solutions ഒരുക്കുന്നതും ആണ് ഇവരുടെ പ്രധാന പ്രവർത്തനങ്ങൾ. അന്താരാഷ്ട്ര തലത്തിൽ Sustainable Development Goals (SDGs) ചർച്ച ചെയ്യപ്പെടുന്ന സമയത്ത്, കേരളത്തിലെ ഇത്തരം സംരംഭങ്ങൾ ലോകത്തിലെ വലിയ കമ്പനികളുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്.

കേരളത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന mekhalayanub സോളാർ എനർജി. വീടുകളിലെ മേൽക്കൂരകളിൽ സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുന്ന രീതിയിലേക്ക് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വലിയൊരു തിരിവാണ് വന്നത്. അതിനൊപ്പം, ചെറുകിട സംരംഭങ്ങൾക്കായി ‘സോളാർ മൈക്രോ ഗ്രിഡ്’ സൊല്യൂഷനുകളും എത്തി. കോഴിക്കോട് ആസ്ഥാനമായ ഒരു സ്റ്റാർട്ടപ്പ്, നാട്ടിൻപുറങ്ങളിലെ ചെറിയ കടകൾക്കും വീട്ടുകാരനും വേണ്ടി കുറഞ്ഞ ചിലവിൽ സോളാർ സൊല്യൂഷൻ ഒരുക്കിയപ്പോൾ, അത് തന്നെ UN Climate Forum-ൽ അവതരിപ്പിക്കപ്പെട്ടു.

കാറ്റ്-വൈദ്യുതിയും (Wind Energy) കേരളത്തിൽ പുതിയ സാധ്യതകൾ തുറക്കുന്നുണ്ട്. കുന്നിൻപ്രദേശങ്ങളിലെ ചെറിയ വിൻഡ് ടർബൈനുകൾ സ്ഥാപിച്ച് വീടുകൾക്കും ഹോംസ്റ്റേകൾക്കും ആവശ്യമായ വൈദ്യുതി എത്തിക്കുന്ന പദ്ധതികൾ ഇന്ന് നിരവധി സ്റ്റാർട്ടപ്പുകൾ നടപ്പാക്കുകയാണ്. പലയിടത്തും ഇവ ‘eco-tourism’ പദ്ധതികളുമായി ബന്ധിപ്പിക്കപ്പെടുന്നു. കേരളത്തിലെ “ഹരിത ടൂറിസം” മോഡലുകൾക്ക് അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന്ന അംഗീകാരം, ഇത്തരം സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ സാധ്യതകൾ തുറന്നുകൊടുക്കുന്നു.

അതോടൊപ്പം, ബയോ-എനർജി രംഗവും വളരുകയാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലും ഉണ്ടാകുന്ന വലിയ തോതിലുള്ള ജൈവ മാലിന്യങ്ങൾ, വൈദ്യുതി ഉൽപ്പാദനത്തിനും cooking fuel-നും ഉപയോഗിക്കുന്ന മാതൃകകളിൽ നിരവധി സ്റ്റാർട്ടപ്പുകൾ അവതരിപ്പിച്ചു. തൃശ്ശൂരിൽ പ്രവർത്തിക്കുന്ന ഒരു യുവ സംരംഭക സംഘം, ഹോട്ടലുകളിലും marriage hall-കളിലും നിന്ന് വരുന്ന ഭക്ഷ്യമാലിന്യം ശേഖരിച്ച് biogas-ലേക്ക് മാറ്റുന്ന പദ്ധതിയുമായി രംഗത്തെത്തിയപ്പോൾ, അവരുടെ മോഡൽ യുഎൻ കോൺഫറൻസിൽ വരെ അവതരിപ്പിക്കപ്പെട്ടു.

ആഗോള തലത്തിൽ ശ്രദ്ധ നേടുന്നത്, ഇവിടുത്തെ innovation + community involvement ആയിട്ടാണ്. സ്റ്റാർട്ടപ്പുകൾ വെറും energy solutions വിൽക്കുന്നതിൽ മാത്രം താൽപര്യമുള്ളതല്ല, മറിച്ച് സമൂഹത്തെ തന്നെ ഉൾപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികൾക്കായി energy literacy workshops, ഗ്രാമ പഞ്ചായത്തുകൾക്കായി awareness campaigns, സ്ത്രീകളെ renewable energy entrepreneurship-ലേക്ക് എത്തിക്കുന്ന training – ഇതെല്ലാം കൂടി, കേരളത്തിലെ ഹരിത സ്റ്റാർട്ടപ്പുകളെ വേറിട്ട് കാണിക്കുന്നുണ്ട്.

വിദേശത്ത് നിന്നുള്ള investment interest- ഉം ശക്തമായി വർധിക്കുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ, കുറഞ്ഞത് 20 renewable energy startup കൾക്ക് യുഎസ്, യൂറോപ്പ്, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്ന് seed funding ലഭിച്ചിട്ടുണ്ട്. Green climate funds, impact investors, ESG-focused venture capital firms – ഇവരുടെ ശ്രദ്ധ, കേരളത്തിലെ ഈ ചെറിയ സംരംഭങ്ങളിൽ പതിഞ്ഞിരിക്കുകയാണ്. അതിന്റെ കാരണം, sustainability-യെ അടിസ്ഥാനമാക്കിയുള്ള scalable models ആണെന്ന് വിദഗ്ധർ പറയുന്നു.

കേരള സർക്കാരിന്റെ policy push-വും ഇതിനൊപ്പം പ്രവർത്തിക്കുന്നു. “Kerala State Renewable Energy Policy 2022” പ്രകാരം, 2030 ഓടെ സംസ്ഥാനത്തിന്റെ 50% energy ആവശ്യങ്ങളും renewable sources വഴി നിറവേറ്റണമെന്ന് ലക്ഷ്യമിട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി, സോളാർ rooftop subsidy, renewable startups- കൾക്കുള്ള incubation support, carbon neutral ഗ്രാമങ്ങൾ – ഇവ എല്ലാം കൂടി യുവാക്കളെ ഹരിത സംരംഭങ്ങളിലേക്ക് തള്ളിയിട്ടിരിക്കുന്നു.

സാധാരണയായി, energy projects വലിയ കുത്തക കമ്പനികളാണ് നിയന്ത്രിച്ചിരുന്നത്. എന്നാൽ ഇന്നത്തെ Kerala model, “people-driven energy solutions” ആണെന്ന് അന്താരാഷ്ട്ര പഠനങ്ങൾ പറയുന്നു. ചെറിയ സ്റ്റാർട്ടപ്പുകൾ തന്നെ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. ഉദാഹരണത്തിന്, പാലക്കാട് ജില്ലയിലെ ഒരു കൂട്ടം എൻജിനീയറിംഗ് വിദ്യാർത്ഥികൾ ആരംഭിച്ച സ്റ്റാർട്ടപ്പ്, ഗ്രാമ പഞ്ചായത്തിനായി low-cost solar street light model വികസിപ്പിച്ചു. പിന്നീട് അത് 5 സംസ്ഥാനങ്ങളിലായി replicate ചെയ്യപ്പെട്ടു.

വിദഗ്ധർ മുന്നറിയിപ്പു നൽകുന്ന കാര്യവുമുണ്ട്. renewable energy growth ഒരു bubble ആകാതിരിക്കാൻ, long-term viability ഉറപ്പാക്കണം. Funding കിട്ടി പൈലറ്റ് projects ആരംഭിച്ച് നടുവിൽ ഉപേക്ഷിക്കുന്നതിനേക്കാൾ, സ്ഥിരമായ ഓപ്പറേഷണൽ മോഡൽസ് വികസിപ്പിക്കണം. ട്രെയിനിങ്, മൈന്റെനൻസ്, ടെക്നോളജി upgradation – ഇവ ഉറപ്പാക്കാത്തപക്ഷം, സ്റ്റാർട്ട്പ്പ് ബൂം കുറച്ചു വർഷത്തിനുള്ളിൽ തീർന്നുപോകും.

എന്നാൽ, ഇപ്പോഴത്തെ പ്രവണതകൾ കേരളത്തെ ഗ്ലോബൽ റീന്യൂബിൾ എനർജി മാപ്പിൽ ശക്തമായി അടയാളപ്പെടുത്തുന്നുവെന്ന് പറയാം. “God’s Own Country” എന്ന വിനോദസഞ്ചാര ബ്രാൻഡിനൊപ്പം, “Green Startup Hub” എന്ന തിരിച്ചറിയലും കേരളം സ്വന്തമാക്കുകയാണ്. ലോകം ക്ലൈമറ്റ് ചേഞ്ച്‌ നോട് പോരാടുന്ന സമയത്ത്, കേരളത്തിലെ യുവാക്കളാണ് ഹരിത നിക്ഷേപങ്ങളിലൂടെ ഒരു പുതിയ വഴി ഒരുക്കുന്നത്.

You May Also Like

About the Author: Jaya Kesari