കേരള സ്റ്റേറ്റ് അത് ലറ്റിക് സ് അസ്സോസിയേഷൻ 69-ാമത് സംസ്ഥാന ജൂനിയർ അത് ലറ്റിക് സ് ചാമ്പ്യൻഷിപ്പ് 2025

തിരുവനന്തപുരം: 69-ാമത് സംസ്ഥാന ജൂനിയർ അത് ലറ്റിക് സ് ചാമ്പ്യൻഷിപ്പ് 16-ാം തീയതി മുതൽ 19-ാം തീയതി വരെ തിരുവനന്തപുരം പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടത്തും. കേരളത്തിലെ 14 ജില്ലകളിൽ നിന്നുമായി 14 വയസ്സിനും 20 വയസ്സിനും ഇടയ്ക്കുള്ള2500-ൽ പരം കൗമാര കായിക മാമാങ്കമാണിത്.14വയസ്സിന് താഴെ ,16 വയസ്സിന് താഴെ, 18 വയസ്സിന് താഴെ, 20 വയസ്സിന് താഴെ എന്നീ വിഭാഗങ്ങളായി തരം തിരിച്ചാണ് മത്സരങ്ങൾ അരങ്ങേറുന്നത്.
16 ന് ശനിയാഴ്ച വൈകുന്നേരം 4 മണിയ്ക്ക് ഉത്ഘാടന സമ്മേളനത്തിൽ ഒളിംമ്പ്യൻ ഖേൽ രത്നാ അവാർഡ് താരം കെ.എം ബീനാമോൾ , അർജ്ജുനാ അവാർഡ് താരവും മുൻസ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ പത്മിനി സെൽവൻ, ധ്യാൻ ചന്ദ് അവാർഡ് താരം കെ.സി ലേഖ തുടങ്ങി അന്താരാഷ്ട്ര താരങ്ങളും സ്പോർട്സ് രംഗത്ത് ഉന്നതരും ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നു. 19 ന് ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് മത്സര വിജയികൾക്ക് അഡ്വ.വി.കെ പ്രശാന്ത് അവർകൾ സമ്മാന വിതരണം നടത്തും

You May Also Like

About the Author: Jaya Kesari