യുവ സിനിമാട്ടോഗ്രാഫറെ ശാർക്കരയിൽ കേരള ക്ഷേത്രസംരക്ഷണ സമിതി ആദരിച്ചു

ചിറയിൻകീഴ്: ശ്രീശാർക്കര ദേവി ക്ഷേത്രനടയിൽ നടന്ന കേരള ക്ഷേത്രസംരക്ഷണ സമിതി, ചിറയിൻകീഴ് ശാർക്കര ശാഖയുടെ പരിപാടിയിൽ വച്ച് പത്ത് വർഷമായി സിനിമാ സീരിയൽ രംഗത്ത് പ്രവർത്തിച്ചു വരുന്ന യുവ സിനിമാട്ടോഗ്രാഫർ സിദ്ധാർത്ഥ് ജയപാലനെ സമതി സംസ്ഥാന ഉപാധ്യക്ഷ പത്മാവതി അമ്മ പൊന്നാട ചാർത്തിയും മെമൻ്റോ സമ്മാനിച്ചും ആദരിക്കുകയും സമതിയുടെ സ്ഥാപക ലക്ഷ്യത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. കേരളത്തിൻ്റെ വ്യവസായ പ്രമുഖൻ ന്യൂരാജസ്ഥാൻ മാർബിൾസ് എം ഡി വിഷ്ണുഭക്തൻ ചടങ്ങ് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. ആറ്റിങ്ങൽ ജില്ലാ അധ്യക്ഷൻ രാധാകൃഷ്ണൻ, ചിറയിൻകീഴ് താലൂക്ക് സെക്രട്ടറി ജയപാലൻ ജി.കെ, താലൂക്ക് ജോയിൻ്റ് സെക്രട്ടറി രാജു തണൽ, ശാർക്കര ശാഖാ സെക്രട്ടറി ഉദയകുമാർ, പ്രസിഡൻ്റ് സുകു, രാധാകൃഷ്ണൻ പുതുക്കരി തുടങ്ങിയ പ്രവർത്തകരും, പത്മനാഭ സ്വാമി ക്ഷേത്രം ശാഖാ ട്രഷറർ അനീഷ് ശാസ്തമംഗലവും സന്നിഹിതരായിരുന്നു. വൻ ജനാവലി ചടങ്ങിന് സാക്ഷിയായി.

You May Also Like

About the Author: Jaya Kesari