കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ 59-ആമത് സംസ്ഥാന സമ്മേളനം തിരുവനന്തപുരത്തു നടക്കുന്നതിന് മുന്നോടി ആയി അക്ഷയ തൃതീയ ദിനത്തിൽ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നിൽ ശ്രീ പദ്മനാഭ ജ്യോതി തീർക്കുകയുണ്ടയി.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നടന്ന ചടങ്ങിൽ 108 ദീപങ്ങൾ തെളിയിച്ചു. ക്ഷേത്രത്തിനു മുന്നിൽ നടന്ന ഭക്തി നിർഭരമായ ചടങ്ങിൽ അഞ്ഞൂറിലധികം ഭക്തർ പങ്കെടുത്തിരുന്നു. മുൻ ഡി ജി പി ടി പി സെൻകുമാർ, റാണി മോഹൻദാസ്, മുൻ ശബരിമല മേൽശാന്തി, പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രം മേൽശാന്തി, ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികൾ, ഷാജു വേണുഗോപാൽ, ക്ഷേത്ര സംരക്ഷണ സമിതി സമ്മേളനത്തിന്റെ മീഡിയ കോർഡിനേറ്റർ ജയകേസരി അജിത്കുമാർ തുടങ്ങിയവരും സംബന്ധിച്ചിരുന്നു.