കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്നു വീണു

കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം പൊളിഞ്ഞു വീണു. ആശുപത്രിയിലെ 14-ാം വാർഡിലെ കെട്ടിടത്തിന്‍റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണത്.

അപകടത്തില്‍‌ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ഉടൻ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചു. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണു റിപ്പോർട്ടുകള്‍. രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. ഏറെ കാലപ്പഴക്കമുള്ള കെട്ടിടം ആണ്.നിലവില്‍ ഉപയോഗത്തിലില്ലാത്തതായിരുന്നു കെട്ടിടം.

You May Also Like

About the Author: Jaya Kesari