തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.തെക്കൻ കേരളത്തിലെ വിവിധ ജില്ലകളിലാണ് മഴ പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, കന്യാകുമാരി തീരത്തും ഗള്‍ഫ് ഓഫ് മന്നാർ മേഖലയിലും കടല്‍ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കർശന ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്ന് (തിങ്കള്‍)തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യത. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാല്‍ ഗള്‍ഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം, തെക്കൻ ബംഗാള്‍ ഉള്‍ക്കടല്‍ മേഖലകളില്‍ ചൊവ്വാഴ്ച (ഫെബ്രുവരി 3) വരെ പോകാൻ പാടുള്ളതലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

