
ഡല്‍ഹി: ജയ്പൂര്‍-അജ്മീര്‍ ഹൈവേയില്‍ ദുഡുവിലെ സന്‍വാര്‍ദ പ്രദേശത്തിന് സമീപം എല്‍പിജി സിലിണ്ടറുകള്‍ നിറച്ച ട്രക്ക് കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വന്‍ തീപിടുത്തമുണ്ടായി.തീപിടുത്തത്തില്‍ ഏഴ് വാഹനങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.ജയ്പൂര്‍-അജ്മീര്‍ ഹൈവേയുടെ ഇരുവശത്തുമുള്ള ഗതാഗതം ഉടന്‍ നിര്‍ത്തിവച്ചു, അടിയന്തര സേവനങ്ങള്‍ സ്ഥലത്തെത്തി. ദുഡു, ബഗ്രു, കിഷന്‍ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ഡസന്‍ കണക്കിന് അഗ്‌നിശമന സേനാ വാഹനങ്ങള്‍ തീ നിയന്ത്രണവിധേയമാക്കാന്‍ പ്രവര്‍ത്തിക്കുന്നു.
