കർണാടക മണിപ്പാലില്‍ മലയാളി ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

ചെറുവത്തൂർ : മംഗലാപുരം: കർണാടക മണിപ്പാലില്‍ മലയാളി ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂർ സ്വദേശിയായ യുവഡോക്ടർ 27 ഗാലിബ് റഹ്മാൻ കുന്നത്ത് ആണ് മരിച്ചത്.തുരുത്തി മുസ്‍ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി ഷാഫി പള്ളിക്കണ്ടത്തിന്റെ മകനാണ്. മാതാവ്: ആമിന കുന്നത്ത്. സഹോദരൻ: അമീഷ് റഹ്മാൻ.
മണിപ്പാല്‍ കസ്തൂർബ മെഡിക്കല്‍ കോളജില്‍ എം.ഡി വിദ്യാർഥിയാണ്. ഇന്നലെ വൈകീട്ടാണ് ഗാലിബ് റഹ്മാനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

You May Also Like

About the Author: Jaya Kesari