ചെങ്ങന്നൂർ: ചെങ്ങന്നൂരില്‍ വൻ ലഹരിമരുന്ന് വേട്ട.പാണ്ടനാട് കളത്തറ ജംഗ്ഷനില്‍ നടത്തിയ വാഹന പരിശോധനയില്‍ കാറില്‍ നിന്ന് 1.69 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്.കാർ ഓടിച്ചിരുന്ന ചെങ്ങന്നൂർ എണ്ണക്കാട് സ്വദേശിയായ സാജൻ മാത്യു (31) എന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മുൻപും കഞ്ചാവ് കേസില്‍ പ്രതിയായിട്ടുണ്ട്.പിടിയിലായ കഞ്ചാവ് പാർട്ടികളില്‍ വിതരണം ചെയ്യാനായിരുന്നു കൊണ്ടുവന്നത്.
പിടികൂടിയ കഞ്ചാവ്, വാഹനം, പ്രതി എന്നിവയെ കസ്റ്റഡിയിലെടുത്തു.