കൊല്ലം : അഞ്ചല്‍ ആലഞ്ചേരിയില്‍ വീടിനു തീയിട്ടശേഷം ഗൃഹനാഥന് തൂങ്ങി മരിച്ചു. മംഗലത്തറ വീട്ടില്‍ വിനോദ് (56) ആണ് മരിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഭാര്യയോടും മക്കളോടും വഴക്കുണ്ടാക്കിയശേഷം വിനോദ് ഗ്യാസ് സിലണ്ടര്‍ തുറന്നുവിട്ടു തീയിട്ടശേഷം തൂങ്ങി മരിക്കുകയായിരുന്നെന്നു പോലിസ് പറഞ്ഞു. വീടിന് തീപിടിച്ചതോടെ വീട്ടുകാര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതു മൂലം വീട് പൂര്‍ണമായി തകര്‍ന്നു. ശബ്ദം കേട്ടു ഓടിയെത്തിയ നാട്ടുകാരാണ് പോലിസില്‍ വിവരം അറിയിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.