തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട. പാപ്പനംകോടില്‍ 300 കിലോ കഞ്ചാവ് പിടികൂടി. സിറ്റി ഡാന്‍സാഫ് സംഘമാണ് കഞ്ചാവ് പിടികൂടിയത്.കരകുളം സ്വദേശി അഫ്സലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഫ്സലാണ് കഞ്ചാവ് ഉള്‍പ്പെട്ട വാഹനം ഓടിച്ചിരുന്നത്. ബെംഗളൂരുവില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചത്.കഞ്ചാവ് കടത്ത് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കെ കാര്‍ത്തിക് പറഞ്ഞു. ഇത് വലിയ ഒരു ശൃംഖലയാണെന്നും കൂടുതല്‍ പേര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കാര്‍ത്തിക് പറഞ്ഞു. ഏകദേശം 350 കിലോ ആണ് പിടികൂടിയത്. സമീപകാലത്തെ ഏറ്റവും വലിയ വേട്ടയാണ്.

