ത്യശൂർ: അതിശക്തമായ ഇടിമിന്നലിനെ തുടർന്ന് തൃശൂരില്‍ വൻ നാശനഷ്ടം. മുണ്ടൂർ പഴമുക്കില്‍ വീടുകളിലെ ഇലക്ട്രിക്കല്‍ സംവിധാനങ്ങളും ഗൃഹോപകരണങ്ങളും കത്തി നശിച്ചു.ഇന്ന് പുലർച്ചെയോടെയാണ് സംഭവം. ഇടിമിന്നലില്‍ അഞ്ച് വീടുകളിലെ ഗൃഹോപകരണങ്ങള്‍ കത്തുകയായിരുന്നു.ഇടിമിന്നലില്‍ ആർക്കും ആളപായം ഇല്ലെന്നാണ് വിവരം.