ആലപ്പുഴയില്‍ വൻ ലഹരി വേട്ട

ആലപ്പുഴ: ആലപ്പുഴയില്‍ വൻ ലഹരി വേട്ട. രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയില്‍. ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന തസ്ലിമ സുല്‍ത്താനയാണ് പിടിയിലായത്.ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് തായ്ലൻഡില്‍ നിന്നാണെന്ന് സൂചന. മക്കളോടൊപ്പം സഞ്ചരിക്കുമ്പോഴാണ്‌ ഇവരെ പിടികൂടിയത് .മണ്ണഞ്ചേരി സ്വദേശി ഫിറോസുമായി ചേർന്ന് വില്പന നടത്താനായാണ് ആലപ്പുഴയില്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രി ഓമനപ്പുഴയിലുള്ള റിസോര്‍ട്ട് കേന്ദ്രീകരിച്ച്‌ എക്സൈസ് നടത്തിയ റെയ്ഡിലാണ് ലഹരി പിടിച്ചെടുത്തത്.

You May Also Like

About the Author: Jaya Kesari