ഷാര്‍ജ : ഷാർജയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 24 പേര്‍പിടിയിലായി. ഹാഷിഷും ക്യാപ്റ്റഗണ്‍ ഗുളികകളും പിടികൂടി. ആസൂത്രിത ഓപ്പറേഷനുകള്‍ വഴി ഷാര്‍ജ പൊലീസാണ് വന്‍ മയക്കുമരുന്ന്ശേഖരം പിടികൂടിയത്.മയക്കുമരുന്ന് കടത്തും വില്‍പനയും നടത്തുന്ന 24അംഗ മാഫിയ സംഘത്തെയാണ് പിടികൂടിയത്. 120 കിലോഗ്രാം ഹാഷിഷും 30 ലക്ഷം ക്യാപ്റ്റഗണ്‍ ഗുളികകളുമാണ് പിടിച്ചെടുത്തത്. ഷാര്‍ജ പൊലീസ് ആന്‍റി നാര്‍ക്കോട്ടിക് വിഭാഗം ഡയറക്ടര്‍ ലഫ്. കേണല്‍ മാജിദ്അല്‍ അസ്സാമാണ് വിവരംഅറിയിച്ചത്.