
കോഴിക്കോട് വന്‍ എംഡിഎംഎ വേട്ട. 236 ഗ്രാം എംഡിഎംഎയുമായി മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദ് ഡാന്‍സാഫിന്റെ പിടിയിലായി.ഇയാളുടെ സഹായിയായ മുഹമ്മദ് ഫായിസ് ഓടി രക്ഷപ്പെടുകയായിരുന്നു. ഓണം വിപണി ലക്ഷ്യമാക്കി ബെംഗളൂരുവില്‍ നിന്ന് എത്തിച്ച ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.
നിരവധി നാളുകളായി പൊലീസിന്റെയും ഡാന്‍സാഫിന്റെയും നിരീക്ഷണത്തിലായിരുന്നു ഇവര്‍. രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ ബേപ്പൂര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.മുഹമ്മദ് സഹദ് മുമ്ബ് എംഡിഎംഎ കേസില്‍ ഡല്‍ഹിയില്‍ ഒന്നര വര്‍ഷത്തോളം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലായത്.
