കാരുണ്യ ഫിലിം സൊസൈറ്റിയുടെ പ്രതിമാസ പരിപാടി ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി അഡ്വ:ജി. ആർ. അനിൽ തിരുവനന്തപുരം പത്മ കഫെ ഹാളിൽ ഉത്ഘാടനം ചെയ്തു. കാരുണ്യ കൾച്ചറൽ ഡെവലപ്മെൻറ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് പൂഴനാട് സുധീർ അദ്ധ്യക്ഷത വഹിച്ചു. കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ മുഖ്യ പ്രഭാഷണം നടത്തി. ചലച്ചിത്ര താരം സിനി കോലത്തുകര, മനാഫ് കുന്നിൽ കാസർഗോഡ്, കാരുണ്യ ജനറൽ സെക്രട്ടറി പനച്ചമൂട് ഷാജഹാൻ, നടൻ ഷാഹിൻ, അഡ്വ: ഫസീഹ റഹീം, നൂറുൽ ഹസൻ, സുലൈമാൻ ഖനി എന്നിവർ പ്രസംഗിച്ചു. ഇതിനോട് അനുബന്ധിച്ച് വിവിധ കലാപരിപാടികൾ നടന്നു.