
തിരുവനന്തപുരം : തിരുവല്ലയില്‍ ഇന്ന് നടക്കുന്ന സെമിനാറില്‍ “ആരോഗ്യ മേഖലയുടെ വിഷന്‍ 2031 നയരേഖ” മന്ത്രി വീണാ ജോര്‍ജ് അവതരിപ്പിക്കും
ഇന്ന് തിരുവല്ലയില്‍ നട.ക്കുന്ന സെമിനാറിലാണ് വിഷയ അവതരണം നടക്കുക. ആരോഗ്യ രംഗത്തെ വിവിധ വിഷയങ്ങളില്‍ അധിഷ്ഠിതമായ 10 പാനല്‍ ചര്‍ച്ചകളും സെമിനാറിന്റെ ഭാഗമായി നടക്കും. 2031 ല്‍ കേരള സംസ്ഥാനം രൂപീകരണമായിട്ട് 75 വര്‍ഷം പൂര്‍ത്തിയാകും. സംസ്ഥാനത്തെ ആരോഗ്യവും 75 വര്‍ഷം പിന്നിടുമ്പോള്‍ കൈവരിക്കേണ്ട നേട്ടങ്ങളെ കുറിച്ചുള്ള വ്യക്തമായ ധാരണയായിരിക്കും സെമിനാര്‍ പകര്‍ന്നു നല്‍കുക. ആരോഗ്യ മേഖലയില്‍ 2016 മുതല്‍ നടപ്പിലാക്കി വരുന്ന സുപ്രധാന പദ്ധതികളും, കൈവരിച്ച നേട്ടങ്ങളും സെമിനാറില്‍ വിശകലനം ചെയ്യും.
