തിരുവനന്തപുരം :- മാറുന്ന ഫാഷൻ സങ്കൽപ്പങ്ങൾക്ക് പുത്തൻ കാഴ്ചകൾ ഒരുക്കി മിസ് &മിസ്സിസ് ട്രാവൻകൂർ 2025സീസൺ 5സൗന്ദര്യ മത്സരത്തിലെ വിജയികൾ ഇവരാണ്. മിസ് വിഭാഗത്തിൽ ഡോ:ഇന്ദുജ എസ് കുമാറും, റണ്ണേഴ്സ് അപ്പ് ആയി ഡോ: ആദിത്യ, മിസ് ദേവിക എന്നിവരും വിജയികളായി. മിസ്സിസ് വിഭാഗത്തിൽ ലിൻട്ര ഗിൽ ഫ്രഡ് കിരീടം നേടി. നിമിഷയും, എലിസബ ത്തും റണ്ണേഴ്സ് അപ്പുകളായി. അനന്തു ജെ നായർ മിസ്റ്റർ വിഭാഗത്തിലും, വിജയിച്ചു. സീനിയർ പെൺകുട്ടികളുടെ കിഡ്സ് വിഭാഗത്തിൽ ആരാധ്യ ആർ കിരീടം നേടി. ജൂനിയർ വിഭാഗം ആ ൺ കുട്ടികളിൽ ഐറി ക്ക് ഷിജോ ജോൺ കിരീടം നേടി. പെൺകുട്ടി കളിൽ ആം ശ്രീ രഞ്ജിത് കിരീടം നേടി. കാസ്റ്റലിയ ഇവന്റസ് ആൻഡ് മീഡിയ ആണ് പരിപാടി സംഘടിപ്പിച്ചത്. ലഹരിക്കെതിരെ അവബോധം സൃഷ്ട്ടിക്കുന്നതിനായി ഷോ യിൽ സെ നോ ടു ഡ്രഗ്സ്, എസ് ടു ഫാഷൻ എന്നപ്രമേയം ഉൾപെടുത്തിയിരുന്നതായി അധികൃതർ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ ഷോ ഡയറക്ടർ ജിഷ്‌ണു ചന്ദ്രൻ, പ്രറ്റി റോണി, ഡോക്ടർ. പ്രിൻസി സന്ദീപ് എന്നിവർ സംസാരിച്ചു. കേരള തനിമയിൽ സംഘടിപ്പിക്കുന്ന മില്ലെനിയം ഫേസ് ഓഫ് കേരള സീസ ൺ 3എന്ന പുതിയ സൗന്ദര്യ മത്സരം 2026 മാർച്ചിൽ നടക്കുമെന്ന് സംഘടകർ അറിയിച്ചു. അതിലേക്കുള്ള രെജിസ്ട്രേഷൻ ആരംഭിച്ചതായും, രജിസ്ട്രെഷന് 9746692735എന്ന നമ്പറിൽ ബന്ധ പെടേണ്ടതാണ്. മിസ്സ്, മിസ്സിസ്, മിസ്റ്റർ, കിഡ്സ് എന്ന വിഭാഗങ്ങളിൽ ആയിട്ടാണ് മത്സരം നടക്കുന്നത്.

