വാറണ്ട് കേസില്‍ കോടതി റിമാൻഡ് ചെയ്ത മകനെ പോലീസ് സ്‌റ്റേഷനിലെത്തി കണ്ട് പുറത്തിറങ്ങിയ അമ്മ കുഴഞ്ഞു വീണുമരിച്ചു

പത്തനംതിട്ട : വാറണ്ട് കേസില്‍ കോടതി റിമാൻഡ് ചെയ്ത മകനെ പോലീസ് സ്‌റ്റേഷനിലെത്തി കണ്ട് പുറത്തിറങ്ങിയ അമ്മ കുഴഞ്ഞു വീണുമരിച്ചു.ഇലന്തൂർ പൂക്കോട് പരിയാരം പുതിയത്ത് വീട്ടില്‍ സൂസമ്മ (62) യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30-ന് പത്തനംതിട്ട പോലീസ് സ്‌റ്റേഷന് മുന്നിലാണ് സംഭവം.
കോടതി റിമാൻഡ് ചെയ്ത മകൻ ചെറിയാനെ (43) പോലീസ് സ്റ്റേഷനില്‍ നിന്ന് കണ്ടതിന് ശേഷമാണ് ട്രാഫിക് സ്‌റ്റേഷന് മുൻവശമുള്ള കല്‍ക്കെട്ടില്‍ ഇരുന്ന സൂസമ്മ കുഴഞ്ഞു വീണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് ഉടൻ പോലീസ് ജീപ്പില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
സൂസമ്മ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

You May Also Like

About the Author: Jaya Kesari