സംഗീത സംവിധായകന് ഗോപി സുന്ദറിന്റെ അമ്മ കൂര്‍ക്കഞ്ചേരി അജന്ത അപ്പാര്‍ട്ട്മെന്റ്സില്‍ ലിവി സുരേഷ് ബാബു അന്തരിച്ചു.65 വയസ്സായിരുന്നു. സംസ്കാരം വ്യാഴാഴ്ച മൂന്നിന് വടൂക്കര ശ്മശാനത്തില്‍. അമ്മയുടെ വിയോഗ വാർത്ത ഫേസ്ബുക്കിലൂടെ ഗോപി സുന്ദർ പങ്കുവെച്ചിട്ടുണ്ട്. അമ്മയുടെ വിയോഗത്തില്‍ വികാരനിർഭരമായ കുറിപ്പും ഇദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.