തിരുവനന്തപുരം : – അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിൻ്റെ നാലാം ദിവസമായ 26 ന് രാവിലെ നാഷണൽ എഡ്യൂക്കേഷൻ പോളിസിയെ സംബന്ധിച്ചുള്ള സെമിനാർ നടന്നു. നാടിൻ്റെ പാരമ്പര്യത്തിൽ ഊന്നിനിന്നുകൊണ്ടുള്ളതാണ് ഏതൊരു നാടിന്റെയും വിദ്യാഭ്യാസനയമെന്ന് കേരള യൂണിവേഴ്സിറ്റി വി.സി ഡോ. മോഹൻ കുന്നുമ്മേൽ പറഞ്ഞു. ഇന്ന് മെക്കാളെ പ്രഭു കൊണ്ടുവന്ന വിദ്യാഭ്യാസ സമ്പ്രദായം രീതിയാണു് ഇപ്പോഴും നാം തുടർന്നു കൊണ്ടിരിക്കുന്നതെന്ന് വി. സി ഓർമിപ്പിച്ചു. മഹനീയ ശാസ്ത്ര സത്യങ്ങൾ, രചനകൾ ഉണ്ടായത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെയാണ്. ഭാരതത്തിൻ്റെ ഏറ്റവും പ്രാധാന്യമേറിയ വിദ്യാഭ്യാസ സമ്പ്രദായം ഗുരുകുല വിദ്യാഭ്യാസ മാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. നമ്മുടെ വൈദ്യശാസ്ത്രം പറയുന്നത് മൂന്നാം വയസ്സു മുതൽ വിദ്യാഭ്യാസം കുഞ്ഞുങ്ങൾക്കു് തുടങ്ങണമെന്നുള്ളതാണ്, ഇത് അവരുടെ ബുദ്ധിപരമായ വികാസ വളർച്ചക്ക് സഹായകമാകുന്നു എന്ന് അദ്ദേഹംചൂണ്ടിക്കാട്ടി. നമ്മുടെ വിദ്യാഭ്യാസം മെച്ചപ്പെട്ടതാക്കണമെന്നും, അതുണ്ടായില്ലെങ്കിൽ നമ്മുടെ വിദ്യാർത്ഥികൾ മറ്റ് വഴികൾ തേടി പോകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി നമ്മുടെ സമൂഹത്തിനു് ഇന്ന് ഭീഷണി ആയി തീർന്നിരിക്കുന്നതു ലഹരിയാണന്നും അത് നമ്മുടെ ചെറുപ്പക്കാരെ വഴി തെറ്റിപ്പിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു, ലഹരി വിമുക്തമാക്കുന്നതിനു് മെച്ചപ്പെട്ട വിദ്യാഭ്യാസസമ്പ്രദായത്തിലൂടെ മാത്രമേ കഴിയൂ എന്ന് അദ്ദേഹം ഓർമിപ്പിച്ചു. സെമിനാറിൽ വിനോദ് കരുവാരകുണ്ട്, ഡോ. അമൃത് ജി കുമാർ( ഡീൻ സെൻറൽ യൂണിവേഴ്സിറ്റി ഓഫ് കേരള). ഡോ. എം. രാജേഷ് തുടങ്ങിയവർ സംസാരിച്ചു. ഇഗ്നോ അക്കാദമിക് കൗൺസിലർ സജിത്. എ സെമിനാറിൻ്റെ മോഡറേറ്റർ ആയിരുന്നു.