


തിരുവനന്തപുരം : നവരാത്രി ആഘോഷങ്ങൾക്ക് ജില്ലയുടെ നാനാ ഭാഗങ്ങളിൽ തുടക്കം കുറിച്ചു. കുമാര കോവിലിൽ നിന്നും എത്തുന്ന കുമാര സ്വാമിയെയും കുണ്ടണി മങ്ക ദേവിയെയും വരവേൽക്കാൻ നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവും തയ്യാറെടുത്തു കഴിഞ്ഞു. പാറശ്ശാലയിൽ നിന്നും സെപ്റ്റംബർ 22 നാണ് നവരാത്രി വിഗ്രഹങ്ങൾ നെയ്യാറ്റിൻകര ഉണ്ണിക്കണ്ണന്റെ നടയിൽ എത്തിച്ചേരുക.
