നവരാത്രി മഹോത്സവം -പൂജപ്പുര സരസ്വതി മണ്ഡപം കേന്ദ്രീകരിച്ചു കെ എസ് ആർ ടി സി പ്രത്യേക സർവീസ് നടത്തും

തിരുവനന്തപുരം :- നവരാത്രി മഹോത്സവത്തിനു ദുര്ഗാഷ്ടമി ദിവസം ആയ ഇന്ന് മുതൽ പൂജപ്പുര സരസ്വതി ക്ഷേത്രം കേന്ദ്രീകരിച്ചു കെ എസ് ആർ ടി സി പ്രത്യേക ബസ് സർവീസ് തുടങ്ങി. ശ്രീ ചിത്തിര തിരുനാൾ ആ ഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പൂജപ്പുര രാധാകൃഷ്ണനെ സരസ്വതി മണ്ഡപം ജനകീയ സമിതി പ്രസിഡന്റ്‌ കെ ശശികുമാർ മൊമെന്റോ നൽകുകയും, പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു. എ ടി ഒ അനിൽകുമാർ, കെ എസ് ആർ ടി സിബസ് ഡ്രൈവർ, മറ്റു ജീവനക്കാർ എന്നിവരെ സെക്രട്ടറി പി ഗോപകുമാർ, ട്രഷറർ ടി എസ് വിജയകുമാർ എന്നിവർ പൊന്നാട നൽകി ആദരിച്ചു. പൂജപ്പുര, കരമന, കുഴക്കേക്കോട്ട, പാളയം വഴി പൂജപ്പുര എന്നക്രമത്തിൽ ആണ് ബസ് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്.

You May Also Like

About the Author: Jaya Kesari